Current Date

Search
Close this search box.
Search
Close this search box.

ദമസ്‌കസ് പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ പ്രാന്തപ്രദേശങ്ങളെ ലക്ഷ്യംവെച്ച് ഇസ്രായേല്‍ വിവിധ വ്യോമാക്രമണം നടത്തിയതായി സിറിയന്‍ ദേശീയ ടി.വി ബുധനാഴ്ച രാവിലെ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ ചെറിയ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല.

സിറിയന്‍ തലസ്ഥാന പരിസര പ്രദേശത്ത് കഴിഞ്ഞ ശനിയാഴ്ച ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍, സിറിയന്‍ പ്രതിരോധ വകുപ്പ് ആക്രമണം പ്രതിരോധിച്ചിരുന്നു. ഒക്ടോബര്‍ 14ന് മധ്യ സിറിയയിലെ ഇറാന്‍ മേഖലകളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സിറിയന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട ഒമ്പത് പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles