Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ റെയ്ഡില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; പണിമുടക്ക്

റാമല്ല: അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിനില്‍ റെയ്ഡിനിടെ ഇസ്രായേലി സൈന്യം മൂന്ന് ഫലസ്തീനികളെ കൊലപ്പെടുത്തി. അധിനിവേശ വെസ്റ്റ് ബാങ്കില്‍ മാസങ്ങള്‍ നീണ്ട ഇസ്രായേല്‍ ആക്രമണത്തില്‍ ഏറ്റവും ഒടുവില്‍ കാല്ലപ്പെട്ടതിന്റെ കണക്കാണിത്.

സിഖ്ദി സകര്‍നെ, 29, അത്താ ഷലാബി, 46, താരീഖ് അല്‍-ദമാജ്, 29 എന്നിവരാണ് വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകദേശം പുലര്‍ച്ചെ 5:30നാണ് അവരുടെ മരണം മന്ത്രാലയം അറിയിച്ചത്. സകര്‍നെയും അല്‍-ദമാജും ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിലുള്ളവരായിരുന്നു. ഷലാബി ജെനിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ഖബാത്യ പട്ടണത്തില്‍ നിന്നുള്ളവനാണ്.

റെയ്ഡിനിടെ ഇസ്രായേല്‍ വെടിവയ്പ്പില്‍ മറ്റ് രണ്ട് പലസ്തീന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഒരാളുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ അല്‍ ജസീറയോട് പറഞ്ഞു.

ഇസ്രായേലിന്റെ റെയ്ഡില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ജെനിനില്‍ സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും കടകളും അടച്ചിട്ടുകൊണ്ട് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മൂന്ന് പേരുടെയും ദുഃഖം രേഖപ്പെടുത്താന്‍ ജെനിന്‍ ഗവര്‍ണറേറ്റിലുടനീളം പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles