Current Date

Search
Close this search box.
Search
Close this search box.

‘സോക്‌സെടുത്ത് മാസ്‌ക് ആയി ഉപയോഗിക്കൂ’ ഫലസ്തീന്‍ തടവുകാരോട് ഇസ്രായേല്‍

തെല്‍അവീവ്: കോവിഡ് ഭീതിയുടെ കാലത്തും ഫലസ്തീനി തടവുകാരോട് ഇസ്രായേല്‍ കാണിക്കുന്ന ക്രൂരതയുടെ വിവിധ വാര്‍ത്തകള്‍ നാം കണ്ടതാണ്. അത്തരത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത കാണിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീനി തടവുകാരോട് തങ്ങളുടെ കാലുറകള്‍ (സോക്‌സ്) കൊറോണയെ ചെറുക്കാനുള്ള മാസ്‌ക് ആയി ഉപയോഗിക്കാനാണ് ഇസ്രായേല്‍ ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ ഇസ്രായേലി തടവറയില്‍ കഴിയുന്ന ഫലസ്തീനി തടവുകാര്‍ക്കിടയില്‍ കൊറോണ പിടിപെട്ടേക്കാമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഇസ്രായേല്‍ ജയിലുകളിലെ അവസ്ഥ വളരെ മോശമാണെന്നും ജയില്‍ അധികൃതര്‍ തടവുകാര്‍ക്ക് വേണ്ട കോവിഡ് മുന്നൊരുക്കങ്ങള്‍ ഒന്നും നടത്തുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles