Current Date

Search
Close this search box.
Search
Close this search box.

ഒമൈക്രോണ്‍: അതിര്‍ത്തികളടക്കുന്ന ആദ്യ രാജ്യമായി ഇസ്രായേല്‍

ജറൂസലം: രാജ്യത്തേക്കുള്ള വിദേശികളുടെ പ്രവേശനം നിരോധിച്ചതായി ഇസ്രായേല്‍. പുതിയതും പകരാന്‍ കൂടുതല്‍ സാധ്യതയുമുള്ള കൊറോണ വൈറസ് വകഭേദം മൂലം അതിര്‍ത്തികളെല്ലാം പൂര്‍ണമായും അടക്കുന്ന ആദ്യത്തെ രാഷ്ട്രമാണ് ഇസ്രായേല്‍. യാത്രാ നിരോധനം 14 ദിവസം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് ശനിയാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ കാലയളവിനുള്ളില്‍ ഒമൈക്രോണിനെതിരെ കോവിഡ് -19 വാക്‌സിന്‍ എങ്ങനെ ഫലപ്രദമാകുമെന്നതിനെ സംബന്ധിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. ഈ വകഭേദം ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്. ‘ആശങ്കയുടെ വകഭേദം’ എന്നാണ് ലോകാരോഗ്യ സംഘടന ഇതിനെ വിശേഷിപ്പിച്ചത്.

ഈ വകഭേദം ഇതിനകം തന്നെ ഏകദേശം എല്ലാ രാജ്യങ്ങളിലുമുണ്ടെന്നാണ് ഞങ്ങളുടെ ഊഹം. വാക്‌സിന്‍ ഫലപ്രദമാണ്. എന്നിരുന്നാലും, ഏതളവിലാണെന്ന് ഇനിയും ഞങ്ങള്‍ക്ക് അറിയില്ല -ആഭ്യന്തര മന്ത്രി അയലെറ്റ് ഷേക്ക്ഡ് എന്‍12 മീറ്റ് പ്രസ്സിനോട് പറഞ്ഞു.

ഞായറാഴ്ചക്കും തിങ്കളാഴ്ചക്കുമിടയില്‍ അര്‍ധരാത്രിയോടെയാണ് നിരോധനം നിലവില്‍ വരിക. മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന വിദേശികള്‍ക്ക് വെള്ളിയാഴ്ച തന്നെ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles