Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലെ തണ്ണിമത്തന്‍ കര്‍ഷകരെയും ഇസ്രായേല്‍ പുറത്താക്കുന്നു

വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കിലെ ഭൂപ്രദേശങ്ങള്‍ കൈയേറി സ്വന്തമാക്കാനുള്ള നടപടിയുമായി ഇസ്രായേല്‍ മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി ഫലസ്തീനിലെ കര്‍ഷകരെയും പുറംതള്ളുന്നു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജോര്‍ദാന്‍ താഴ്‌വരയില്‍ പരമ്പരാഗതമായി തണ്ണിമത്തന്‍ കൃഷി ചെയ്യുന്ന ഫലസ്തീന്‍ കര്‍ഷകരെയാണ് ഫലസ്തീന്‍ പുറത്താക്കുന്നത്. 1980 മുതല്‍ ഇവിടെ തണ്ണിമത്തന്‍ കൃഷി ചെയ്യുന്നുണ്ട്. ഓരോ വര്‍ഷവും ഒരു ലക്ഷം ടണ്‍ തണ്ണിമത്തനാണ് ഇവിടെ കൃഷി ചെയ്യുന്നത്. എന്നാല്‍ ഈ വര്‍ഷം അത് വെറും 13,000 ടണിലേക്ക് ചുരുങ്ങിയെന്നും ഫലസ്തീന്‍ കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കുന്നു.

ഇസ്രായേല്‍ അധിനിവേശത്തിന് കീഴില്‍ ഫലസ്തീന്‍ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന ഭൂമിയുടെ ലഭ്യത കുറഞ്ഞതും വെളളത്തിന്റെ ലഭ്യത കുറച്ചതും ഇവര്‍ക്ക് തിരിച്ചടിയായി. ഇപ്പോള്‍ ജോര്‍ദാന്‍ താഴ്‌വരയും ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കാനൊരുങ്ങുകയാണ് ഇസ്രായേല്‍. അതിനാല്‍ തന്നെ തണ്ണിമത്തന്‍ കര്‍ഷകരും പ്രതിസന്ധിയിലായി. ഇവരെ സഹായിക്കാന്‍ ഫലസ്തീന്‍ ഗവര്‍ണ്‍മെന്റിനും യാതൊന്നും ചെയ്യാനാവുന്നുമില്ല.

പലസ്തീന്‍ കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ഭൂമി കണ്ടുകെട്ടി അനധികൃത താമസക്കാര്‍ക്ക് അനുവദിക്കുകയും അവശേഷിക്കുന്ന ഫലസ്തീനികള്‍ക്ക് ജലലഭ്യത നഷ്ടപ്പെടുത്തുകയുമാണ് ഇസ്രായേല്‍ ചെയ്യുന്നത്. ചെയ്തു, കുടിയേറ്റക്കാര്‍ക്ക് സൗജന്യമായി വെള്ളം നല്‍കുകയും ചെയ്യുന്നുണ്ട്.

Related Articles