Current Date

Search
Close this search box.
Search
Close this search box.

ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം

ഗസ്സ സിറ്റി: ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കുനേരെ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം. വെള്ളിയാഴ്ച വൈകീട്ട് ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടതിന്റെ പ്രതികരണമാണിതെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായ റിപ്പോര്‍ട്ടുകളില്ല.

വെള്ളിയാഴ്ച രാത്രി ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ഗസ്സ മുനമ്പിനു സമീപം ഇസ്രായേല്‍ അപായ സൈറണ്‍ മുഴക്കിയിരുന്നു. ഗസ്സയില്‍ നിന്നും റോക്കറ്റാക്രമണം ഉണ്ടായതിനെത്തുടര്‍ന്നായിരുന്നു ഇതെന്ന് ശനിയാഴ്ച ഇസ്രായേല്‍ സേന സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കഴിഞ്ഞയാഴ്ച ഇസ്രായേലിലെ അതീവ സുരക്ഷ ജയില്‍ ചാടിയ ഇസ്ലാമിക് ജിഹാദ് അംഗങ്ങളില്‍ രണ്ട് പേരെ സുരക്ഷ സേന അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സൈറണ്‍ മുഴങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. ആകെ ആറ് പേരാണ് ജയില്‍ ചാടിയിരുന്നത്. രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായി ശനിയാഴ്ച ജറൂസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സക്കരിയ സുബൈദി, മഹ്‌മൂദ് അല്‍ അരിദ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതിര്‍ത്തി കടന്നുള്ള അക്രമങ്ങളുടെ സമീപകാല വര്‍ദ്ധനവ് മെയ് മാസത്തില്‍ കടുത്ത പോരാട്ടത്തിനു ശേഷം നിലച്ചിരുന്നു. ഇടക്കിടെ ഇരു കൂട്ടരും റോക്കറ്റാക്രമണം നടത്താറുണ്ട്.

Related Articles