Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍

ജറൂസലം: ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം. ഗസ്സയില്‍ നിന്ന് തൊടുത്ത റോക്കറ്റ് മെഡിറ്റേറിയന്‍ കടലില്‍ പതിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഇസ്രായേല്‍ തിരിച്ചിടിച്ചിരിക്കുന്നത്. ഹമാസിന്റെ സൈനിക പോസ്റ്റിലും, റോക്കറ്റ് നിര്‍മാണ കേന്ദ്രത്തിലും ശനിയാഴ്ച വൈകീട്ടാണ് ആക്രമണം ഉണ്ടായതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.

ലോകമെമ്പാടും 2022 പുതുവര്‍ഷം ആഘോഷിക്കാന്‍ ആകാശത്ത് പടക്കങ്ങള്‍ പ്രകാശിപ്പിക്കുമ്പോള്‍, ഗസ്സയിലെ ഭീകര റോക്കറ്റുകള്‍ ഇസ്രായേലിന് നേരെ മറ്റൊരു തീ ഉയര്‍ത്തി. അതിന് പ്രതികരണമായി, ഞങ്ങള്‍ ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സൈനിക പോസ്റ്റും, റോക്കറ്റ് നിര്‍മാണ ഇടവും ആക്രമിച്ചു -ഇസ്രായേല്‍ സൈന്യം ഞായറാഴ്ച ട്വിറ്ററില്‍ കുറിച്ചു.

ഗസ്സയില്‍ നിന്ന് ശനിയാഴ്ച ഉയര്‍ന്ന റോക്കറ്റുകള്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ ഉദ്ദേശിച്ചുള്ളതാണോ എന്ന് വ്യക്തമല്ല. എന്നാല്‍, ഗസ്സ കേന്ദ്രീകരിച്ചുള്ള വിഭാഗങ്ങള്‍ പലപ്പോഴും കടിലില്‍ മിസൈല്‍ പരീരക്ഷണം നടത്താറുണ്ട് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles