NewsWorld Wide

വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഒരു ഫലസ്തീനി കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് വിരാമമിടാന്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍. വെള്ളിയാഴ്ച ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നാലു പേര്‍ കുട്ടികളും ഒരു പാരമെഡിക് വളന്റിയറും ഉള്‍പ്പെടും.

24കാരനായ അബ്ദുല്ല അബ്ദ് അല്‍ ആല്‍ ആണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഗസ്സ മുനമ്പിലെ റഫയുടെ കിഴക്ക് ഭാഗത്ത് ഇസ്രായേല്‍ അതിര്‍ത്തി വേലിക്ക് സമീപം വെച്ചാണ് വെടിയേറ്റത്. കഴിഞ്ഞയാഴ്ച ഇസ്രായേല്‍ നടത്തിയ മാരകമായ ആക്രമണങ്ങള്‍ക്കു ശേഷമുള്ള ഫലസ്തീനികളുടെ ആദ്യ പ്രക്ഷോഭമായിരുന്നു വെള്ളിയാഴ്ച അരങ്ങേറിയത്. അബ്ദുല്‍ അലിയുടെ വയറിനാണ് വെടിയേറ്റത്. പാരമെഡിക് വളന്റിയറുടെ തലക്കുമാണ് വെടിയേറ്റത്. ഇവര്‍ ചികിത്സയിലാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Facebook Comments
Show More

Related Articles

Close
Close