Current Date

Search
Close this search box.
Search
Close this search box.

ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ബഹ്‌റൈനില്‍

മനാമ: ഉന്നതതല ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ വിദേശകാര്യമന്ത്രി ബഹ്‌റൈനിലെത്തി. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം സാധാരണനിലയിലാക്കുന്ന നയതന്ത്ര കരാറില്‍ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ യാത്രയാണിത്. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുടെ ക്ഷണപ്രകാരമാണ് യെയ്ര്‍ ലാപിഡ് മനാമയിലെത്തിയചെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

ഒരു ഇസ്രായേല്‍ മന്ത്രി ആദ്യമായാണ് ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നതെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക സന്ദര്‍ശനമാണിതെന്നും പ്രസ്താവനയില്‍ പറഞ്ഞു. മനാമയ്ക്കും തെല്‍ അവീവിനുമിടയില്‍ ബഹ്റൈന്‍ വിമാനക്കമ്പനിയായ ഗള്‍ഫ് എയറിന്റെ ആദ്യത്തെ വിമാന സര്‍വീസിനും ഇതോടെ സമാരംഭമായി.

വ്യാഴാഴ്ച തലസ്ഥാനമായ മനാമയില്‍ സ്ഥാപിച്ച ഇസ്രായേല്‍ എംബസി ലാപിഡ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇരു നേതാക്കളും ചേര്‍ന്ന് വിവിധ ഉഭയകക്ഷി കരാറില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ബഹ്‌റൈനും മൊറോക്കോയും കഴിഞ്ഞ വര്‍ഷം, ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന കരാറില്‍ ഒപ്പുവെച്ചത്. ഇസ്രായേലുമായി കരാറിലേര്‍പ്പെടുന്ന ആദ്യ അറബ് രാജ്യങ്ങളായി ഇവര്‍ മാറുകയായിരുന്നു.

Related Articles