Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ ഇസ്രായേല്‍ വെടിവെപ്പ്; നിരവധി പേര്‍ക്ക് പരിക്ക്

ജറൂസലം: തലക്ക് വെടിയേറ്റ 13 വയസ്സുള്ള ഫലസ്തീന്‍ ബാലനുള്‍പ്പെടെ 26 പേര്‍ക്ക് ഇസ്രായേല്‍ വെടിവെപ്പില്‍ പരിക്കേറ്റതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച അറിയിച്ചു. ഇസ്രായേല്‍ അതിര്‍ത്തി വേലിക്ക് സമീപം പ്രതിഷേധക്കാര്‍ കല്ലെറിയുകയും, ടയര്‍ കത്തിച്ച് പ്രതിഷേധിക്കുകയുമായിരുന്നു. ഇസ്‌ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായ ജറൂസലമിലെ അല്‍അഖ്‌സ മസ്ജിദ് 52 വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്തിച്ച സംഭവത്തില്‍ ഗസ്സ ഭരിക്കുന്ന ഹമാസ് ശനിയാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

അല്‍അഖ്‌സ മസ്ജിദ് നിരോധന മേഖലയാണ്. അതിന് നേരെയുള്ള ഏതൊരു ആക്രമണവും നമ്മുടെ ആളുകളില്‍ നിന്ന് ധീരമായ പ്രതിരോധം തീര്‍ക്കുമെന്ന് ഹമാസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പരിക്കേറ്റ 26 പേരില്‍ പത്തും കുട്ടികളാണ്. രണ്ട് കുട്ടികളുടെ അവസ്ഥ ഗുരതരമാണ് -അല്‍ജസീറ പ്രതിനിധി യുമ്‌ന അസ്സയ്യിദ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles