NewsWorld Wide

ഇസ്രായേലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; നെതന്യാഹുവിന് തിരിച്ചടി

തെല്‍ അവീവ്: ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 90 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ നിലനില്‍പ് സംശയത്തിലായി. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയും മുഖ്യ എതിരാളി ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയും തമ്മിലാണ് ഇഞ്ചോടിഞ്ച് മത്സരം നടന്നത്.

ഇരു പാര്‍ട്ടികളും 32 സീറ്റുകള്‍ വീതം പങ്കിട്ടു. എന്നാല്‍, 120 അംഗ സെനറ്റില്‍ കേവല ഭൂരിപക്ഷമായ 61 സീറ്റ് നേടാന്‍ ഇരു പാര്‍ട്ടികള്‍ക്കുമായില്ല. അതിനാല്‍ തന്നെ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാണ് സാധ്യത. ചെറുപാര്‍ട്ടികളുടെ കൂട്ടായ്മയായ അറബ് ജോയന്റ് ലിസ്റ്റ് 12 സീറ്റ് നേടി മൂന്നാം സ്ഥാനത്താണ്. പാര്‍ലമെന്റായ സെനറ്റിലേക്ക് ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടില്ല. ചൊവ്വാഴ്ചയായിരുന്നു ഇസ്രായേലില്‍ തെരഞ്ഞെടുപ്പ്.

Facebook Comments
Related Articles
Show More
Close
Close