Current Date

Search
Close this search box.
Search
Close this search box.

യു.എന്‍ റിലീഫ് ഏജന്‍സിയുടെ ബദല്‍ തേടി ഇസ്രായേല്‍

തെല്‍ അവീവ്: സന്നദ്ധ-ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി(UNRWA)ക്ക് ബദല്‍ ഏജന്‍സി രൂപീകരിക്കാനൊരുങ്ങി ഇസ്രായേല്‍. സ്വിറ്റ്‌സര്‍ലാന്റുമായി സംയുക്തമായാണ് ഇതിനുള്ള വഴി തേടുന്നതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യിസ്രായേല്‍ കാറ്റ്‌സ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ജറൂസലേം പോസ്റ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സ്വിറ്റ്‌സര്‍ലാന്റ് വിദേശകാര്യ മന്ത്രി ഇഗ്നാസിയോ കാസിസുമായി നടത്തിയ ചര്‍ച്ചക്കു ശേഷമായിരുന്നു പ്രഖ്യാപനം. ഇസ്രായേലിനെതിരെ ആക്രമണങ്ങള്‍ നടത്തുന്ന ഫലസ്തീനുമായി സഹകരിച്ചാണ് UNRWA പ്രവര്‍ത്തിക്കുന്നതെന്ന് കാറ്റ്‌സ് ആരോപിച്ചു. യു.എന്നിന്റെ സന്നദ്ധ സംഘടന ഫലസ്തീനികള്‍ക്കു വേണ്ടിയാണ് നില കൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു. പുതിയ ഏജന്‍സി രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Related Articles