Current Date

Search
Close this search box.
Search
Close this search box.

വെന്റിലേറ്റര്‍ വേണമെന്ന ബ്രിട്ടന്റെ അഭ്യര്‍ത്ഥന നിരസിച്ച് ഇസ്രായേല്‍

തെല്‍അവീവ്: ബ്രിട്ടനിലേക്ക് വെന്റിലേറ്റര്‍ കയറ്റിയയക്കണമെന്ന അഭ്യര്‍ത്ഥന ഇസ്രായേല്‍ നിരസിച്ചു. ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കം കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് യു.കെ ഇസ്രായേലിനോട് സഹായം തേടിയത്. എന്നാല്‍ വെന്റിലേറ്റര്‍ തരാന്‍ ആവില്ലെന്നാണ് ഇസ്രായേല്‍ അറിയിച്ചത്.

യു.എസ് വാര്‍ത്ത വെബ്‌സൈറ്റായ ആക്ഷ്യസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ആണ് ഇക്കാര്യമാവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ബന്ധപ്പെട്ടത്. വെന്റിലേറ്ററുകള്‍ ഇസ്രായേലിന് തന്നെ ആവശ്യമുണ്ടെന്നാണ് നെതന്യാഹു അറിയിച്ചത്.

Related Articles