Current Date

Search
Close this search box.
Search
Close this search box.

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ രണ്ട് ഫലസ്തീന്‍ വീടുകള്‍ തകര്‍ത്തു

ഗസ്സ: ഇസ്രായേല്‍ സൈന്യം അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ രണ്ട് ഫലസ്തീന്‍ വീടുകള്‍ തകര്‍ത്തു. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ബാങ്കില്‍ നടന്ന ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നിലവില്‍ വിചാരണ നേരിടുന്ന വലീദ് ഹനാശിന്റെയും, യസാന്‍ മുഗാമസിന്റെയും വീടുകളാണ് തകര്‍ക്കപ്പെട്ടത്. വെസ്റ്റ് ബാങ്കില്‍ നടന്ന ആക്രമണത്തില്‍ ഒരു ഇസ്രായേല്‍ പൗരന്‍ കൊല്ലപ്പെടുകയും, മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇസ്രായേല്‍ സൈനിക വാഹനം ബിര്‍സീത്ത് നഗരം വ്യാഴായ്ച ആക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പൊളിക്കുന്നതിന് മുമ്പ് സൈനിക അകമ്പടിയോടെ മുഗാമിസിന്റെ വീട് വളഞ്ഞിരുന്നു. ഇസ്രായേല്‍ സൈന്യം ജാക്ക്ഹാമര്‍ ഉപയോഗിച്ചാണ് വലീദ് ഹനാശിന്റെ വീടിന്റെ ചുമര്‍ പൊളിച്ചത്.

Related Articles