Current Date

Search
Close this search box.
Search
Close this search box.

സാധാരവത്കരണ ബന്ധം ചര്‍ച്ച ചെയ്യാനായി ഇസ്രായേല്‍ സംഘം സുഡാനില്‍

കാര്‍തൂം: യു.എ.ഇക്കും ബഹ്‌റൈനും പിന്നാലെ ഇസ്രായേലുമായുള്ള ബന്ധം സാധാരണവത്കരിക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്‍ പ്രതിനിധി സംഘം സുഡാനിലെത്തിയതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ ഖാന്‍ റേഡിയോ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മില്‍ ഉടന്‍ തന്നെ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുഡാനുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നത് വളരെ അടുത്താണെന്ന് ഇസ്രായേല്‍ ഇന്റലിജന്‍സ് വിഭാഗം മന്ത്രി എലി കോഹനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

ബുധനാഴ്ചയാണ് ഇസ്രായേല്‍ പ്രതിനിധി സംഘം കാര്‍തൂമില്‍ എത്തിയത്. ചര്‍ച്ചയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഖാന്‍ റേഡിയോ തയാറായിട്ടില്ല. അതേസമയം ചര്‍ച്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവോ വിദേശകാര്യ മന്ത്രിയോ തയാറായില്ല.

യു.എസില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന സഹായികള്‍ ഈ ആഴ്ച ഇസ്രായേലി പ്രതിനിധികളുടെ കൂടെ ബഹ്റൈനും യു എ ഇയും സന്ദര്‍ശിച്ചിരുന്നു. യു എസിന്റെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇസ്രയേലിന്റെ പുതിയ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം.

Related Articles