Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍

ജറൂസലം: ഇസ്രായേലും ഫലസ്തീന്‍ സായുധ വിഭാഗമായ ഇസ്‌ലാമിക് ജിഹാദും വെടിനിര്‍ത്തലിന് ധാരണയിലെത്തി. ഗസ്സയില്‍ മൂന്ന് ദിവസമായി ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണം അവസാനിക്കുന്നതിന്റെ സൂചനയാണിത്. മൂന്ന് ദിവസത്തെ ബോംബാക്രമണത്തില്‍ 15 കുട്ടികളുള്‍പ്പെടെ 44 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ചര്‍ച്ച ആരംഭിച്ച സമയത്തും, ഇസ്രായേല്‍-ഫലസ്തീന്‍ ആക്രമണങ്ങളുണ്ടായിരുന്നു. ആക്രമണം അവസാനിപ്പിക്കുന്നതിന് ധാരണയിലെത്തിയെങ്കിലും, ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇരുവിഭാഗം മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ തുടരുകയാണെന്ന് -അല്‍ജസീറയുടെ സഫ്‌വത് അല്‍കഹ്‌ലൂത് ഗസ്സ സിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് ചയ്തു.

പൊതുജനങ്ങള്‍ക്കായി ഓഫീസുകള്‍ തുറക്കുമെന്ന് പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചു. സര്‍വകലാശാലകള്‍ തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതുപോലെ, അവശിഷ്ടങ്ങള്‍ നീക്കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ഗസ്സ മുനിസിപ്പാലിറ്റിയും മറ്റ് മുനിസിപ്പാലിറ്റികളും വ്യക്തമാക്കി. മേഖലയിലെ നാശനഷ്ടങ്ങങ്ങളുടെ പ്രാഥമിക പരിശോന നടന്നുകൊണ്ടിരിക്കുകയാണ്.

വെള്ളിയാഴ്ചയാണ് ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിക്കുന്നത്. ഇസ്‌ലാമിക് ജിഹാദിനെ ലക്ഷ്യംവെച്ചായിരുന്നു തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. കൊല്ലപ്പെട്ട 44 ഫലസ്തീനികളില്‍ പകുതിയും സിവിലിയന്മാരാണെന്ന് ഫലസ്തീന്‍ വ്യക്തമാക്കി. 350 ഫലസ്തീന്‍ സിവിലിയന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് ഇസ്‌ലാമിക് ജിഹാദ് വിക്ഷേപിച്ചു. എന്നാല്‍, മിക്കതും ഇസ്രായേല്‍ പ്രതിരോധിച്ചു. ആക്രമണത്തില്‍ 31 പേര്‍ക്ക് നിസാര പരിക്കേറ്റതായി ഇസ്രായേല്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. 2021 മെയ് മാസത്തില്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ പതിനൊന്ന് ദിവസത്തെ ആക്രമണത്തില്‍ 250 ഫലസ്തീനികളും 13 ഇസ്രായേലുകാരും കൊല്ലപ്പെട്ടിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles