Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ മനുഷ്യാവകാശ സംഘങ്ങളെ തീവ്രവാദ പട്ടികയില്‍പ്പെടുത്തി ഇസ്രായേല്‍

തെല്‍അവീവ്: ആറ് പ്രമുഖ ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനകളെ തീവ്രവാദ പട്ടികയില്‍പ്പെടുത്തി ഇസ്രായേല്‍. വെള്ളിയാഴ്ച ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് ആണ് ഫലസ്തീനിയന്‍ സിവില്‍ സൊസൈറ്റി സംഘങ്ങളെ ഭീകരബന്ധമാരോപിച്ച് പട്ടികയില്‍പ്പെടുത്തിയത്.

ഫലസ്തീന്‍ രാഷ്ട്രീയ തടവുകാരെ പിന്തുണയ്ക്കുന്ന അദ്ദമീര്‍, ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ അല്‍-ഹഖ്, കാര്‍ഷിക വര്‍ക്കിങ് കമ്മിറ്റികളുടെ യൂണിയന്‍, ഗവേഷണ വികസനത്തിനായുള്ള ബിസാന്‍ സെന്റര്‍, ഫലസ്തീന്‍ വനിതാ കമ്മിറ്റികളുടെ യൂണിയന്‍, കുട്ടികളുടെ സംരക്ഷണത്തിനായുള്ള ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ ഫലസ്തീന്‍ എന്നിവയെയെല്ലാം പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.

‘ഇവര്‍ അന്താരാഷ്ട്ര രംഗത്ത് മറഞ്ഞു നിന്ന് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഒരു ശൃംഖലയുടെ ഭാഗമാണെന്നും മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് റെസിസ്റ്റന്‍സ് ഗ്രൂപ്പായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീനുമായി(PFLP) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണെന്നും ഗാന്റ്‌സിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. ഇത്തരം സംഘടനകള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നുള്ള ആരോപണത്തെ വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Related Articles