Current Date

Search
Close this search box.
Search
Close this search box.

ഗാന്ധിയുടെ ചിത്രം ബിയര്‍ കുപ്പിയില്‍ നല്‍കി ഇസ്രായേല്‍ മദ്യ കമ്പനി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം ബിയര്‍ കുപ്പിയില്‍ നല്‍കിയ ഇസ്രായേല്‍ മദ്യ നിര്‍മാണ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. മക ബ്രൂവെറിയാണ് മദ്യക്കുപ്പിയില്‍ ഗാന്ധിജിയുടെ ചിത്രം നല്‍കി വിവാദത്തിലകപ്പെട്ടത്. വിഷയത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെടണമെന്നും ആവശ്യമുയരുന്നുണ്ട്.

ഇന്ന് രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇസ്രായേലിന്റെ 71ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ മദ്യക്കുപ്പികളിലാണ് ഗാന്ധിജി അടക്കമുള്ള ചരിത്ര നേതാക്കളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്തത്. വിഷയം ചൂണ്ടിക്കാട്ടി കേരളത്തിലെ മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഇസ്രായേല്‍,ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അസംബന്ധമായ നടപടിയാണിതെന്നും ഗാന്ധിജിയെ ടീ ഷര്‍ടും ഓവര്‍കോട്ടും കൂളിങ് ഗ്ലാസും ധരിപ്പിച്ച് പരിഹാസ്യമായാണ് മദ്യക്കമ്പനി ചിത്രീകരിച്ചിരിക്കുന്നതെന്നും ചിത്രം പിന്‍വലിക്കണമെന്നും എബി ജോസ് കത്തില്‍ ആവശ്യപപ്പെടുന്നു.

Related Articles