Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലേക്കുള്ള പ്രധാന അതിര്‍ത്തി ഇസ്രായേല്‍ അടച്ചു

ഗസ്സ സിറ്റി: ഗസ്സയിലേക്ക് അവശ്യവസ്തുക്കളും സാധനങ്ങളും എത്തിച്ചിരുന്ന നിര്‍ണ്ണായക കര അതിര്‍ത്തിയായ കരീം ഷാലോ ക്രോസിങ് പോയിന്റ് ഇസ്രായേല്‍ അടച്ചു. ഫലസ്തീന്‍ മേഖലയില്‍ നിന്ന് തീപിടിപ്പിച്ച ബലൂണുകള്‍ ഇസ്രായേലിലേക്ക് വിക്ഷേപിച്ചതാണ് അതിര്‍ത്തി അടക്കാന്‍ കാരണമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തി പ്രദേശങ്ങളിലേക്ക് 30 തീ ബലൂണുകള്‍ പറത്തിവിട്ടു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

ഇസ്രായേലില്‍ നിന്നും കിഴക്കന്‍ ഗസ്സ മുനമ്പായ റഫയിലേക്ക് സാധനങ്ങള്‍ കൊണ്ടുവന്നിരുന്ന പ്രധാനമായ ക്രോസിങ് പോയിന്റ് ആയിരുന്നു കരീം ഷാലോം. അതേസമയം, നിര്‍മ്മാണ വസ്തുക്കള്‍ കൊണ്ടുപോകുന്നതിനാണ് വിലക്കുള്ളതെന്നാണ് ഫലസ്തീന്‍ വൃത്തങ്ങള്‍ പറയുന്നത്. ഗസ്സ മുനമ്പില്‍ നിന്നും പുറംലോകവുമായി ബന്ധപ്പെടാന്‍ മൂന്ന് അതിര്‍ത്തികളാണുള്ളത്. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫ വല്ലപ്പോഴും മാത്രമാണ് തുറന്നുകൊടുക്കാറുള്ളത്.

Related Articles