Current Date

Search
Close this search box.
Search
Close this search box.

അല്‍ ഖുദ്‌സ് സര്‍വകലാശാലയിലേക്കുള്ള പ്രവേശനം ഇസ്രായേല്‍ തടഞ്ഞു

അബൂദിസ്: ജറൂസലേമിലെ അല്‍ ഖുദ്‌സ് സര്‍വകലാശാലയിലേക്കും അതിന് സമീപത്തെ സ്‌കൂളിലേക്കുമുള്ള പ്രവേശനം ഇസ്രായേല്‍ അധിനിവേശ സൈന്യം തടഞ്ഞു. അബൂദിസ് നഗരത്തിനു സമീപം വടക്കുകിഴക്ക് ജറൂസലേമില്‍ വച്ചാണ് വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും സര്‍വകലാശാല കോംപൗണ്ടിലേക്ക് പ്രവേശിക്കുന്നത് സൈന്യം തടഞ്ഞത്.

അല്‍ മാഹദ് അല്‍ അറബി,അബുദിസ് സെക്കന്‍ഡറി,പ്രൈമറി സ്‌കൂളുകളിലേക്കുള്ള പ്രവേശനമാണ് സര്‍വകലാശാലക്ക് സമീപത്ത് വെച്ച് സൈന്യം തടഞ്ഞത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും സൈന്യവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായതായി വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രതിരോധ കമ്മിറ്റിയുടെ വക്താവ് ഹനി ഹലബിയ്യ പറഞ്ഞു.

 

Related Articles