Current Date

Search
Close this search box.
Search
Close this search box.

ഗസ്സ മുനമ്പില്‍ മണല്‍തിട്ട കൊണ്ട് മതിലൊരുക്കി ഇസ്രായേല്‍

വെസ്റ്റ് ബാങ്ക്: ഗസ്സ മുനമ്പില്‍ മണല്‍തിട്ട കൊണ്ട് മതില്‍കെട്ടി ഇസ്രായേല്‍ സൈന്യം. ഗസ്സ മുനമ്പിനും അധിനിവേശ പ്രദേശത്തിനും ഇടയില്‍ ബഫര്‍ സോണില്‍ ആണ് മണല്‍കൊണ്ട് മതില്‍ കെട്ടിയത്. ഇതിന്റെ പ്രവൃത്തികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഗസ്സയുടെ വടക്കന്‍ തീരദേശ പ്രദേശത്തിന്റെ ചുറ്റളവില്‍ നേരത്തെ 65 കിലോമീറ്റര്‍ നീളത്തില്‍ വലിയ മതില്‍ പണിയാന്‍ ആരംഭിച്ചിരുന്നു.

അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ മണല്‍തിട്ട ഉപയോഗിച്ച് മതില്‍ പണിയുന്നത്. ഗസ്സ മുനമ്പില്‍ നിന്നുള്ള ഫലസ്തീന്‍ പ്രതിഷേധക്കാരെ തടയുന്നതിനും അവരില്‍ നിന്ന് രക്ഷ തേടിയുമാണ് മതില്‍ പണിയുന്നതെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. പ്രദേശത്ത് ഇസ്രായേല്‍ സൈന്യം പട്രോളിങ് നടത്തുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. 2018 മാര്‍ച്ച് മുതല്‍ ഇവിടെ ഫലസ്തീനികള്‍ എല്ലാ ആഴ്ചയും ഇസ്രായേല്‍ അധിനിവേശത്തിനും അതിക്രമണങ്ങള്‍ക്കുമെതിരെ പ്രതിഷേധ മാര്‍ച്ച് നടത്താറുണ്ട്.

Related Articles