Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ ഇറാനികളെ ലക്ഷ്യം വെച്ച് ബോംബിട്ടെന്ന് ഇസ്രായേല്‍

ദമസ്‌കസ്: സിറിയയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബാഗ്ദാദിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ഇസ്രായേല്‍ ബോംബിട്ടചെന്ന് സിറിയന്‍ സ്‌റ്റേറ്റ് മീഡിയ അറിയിച്ചു.

സിറിയക്കകത്തെ ഇറാനിയന്‍,സിറിയന്‍ സൈന്യത്തെ ലക്ഷ്യം വെച്ചാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ വാദം. കഴിഞ്ഞ ദിവസം ഇസ്രായേലിനു നേരെ സിറിയയില്‍ നിന്നുണ്ടായ റോക്കറ്റാക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ സസ ടൗണിനടുത്ത് സിവിലിയന്‍മാരുടെ വീടിനു മുകളിലാണ് ബോംബ് പതിച്ചത്. സംഭവത്തില്‍ വീടി തകരുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയുമായിരുന്നു. ദമസ്‌കസിനെ ലക്ഷ്യമിക്കി വരുന്ന മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തെത്തും മുന്‍പേ തകര്‍ക്കാനുള്ള ശേഷി തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്കുണ്ടെന്ന് പിന്നീട് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

Related Articles