NewsWorld Wide

ജോര്‍ദാന്‍ വഴിയുള്ള ഫലസ്തീന്റെ പച്ചക്കറി കയറ്റുമതി ഇസ്രായേല്‍ തടഞ്ഞു

ജറൂസലേം: ജോര്‍ദാന്‍ വഴി കയറ്റിയയക്കുന്ന ഫലസ്തീന്റെ പച്ചക്കറിയും ഇസ്രായേല്‍ സൈന്യം തടയുന്നു. പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റിന്റെ നിര്‍ദേശപ്രകാരമാണ് ചരക്കുകള്‍ തടയുന്നതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. തങ്ങളുടെ രാജ്യത്തുകൂടെ ജോര്‍ദാനിലേക്ക് ചരക്കുകള്‍ കയറ്റിയയക്കാന്‍ അനുവദിക്കില്ലെന്നാണ് സൈന്യം അറിയിച്ചത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നിന്നും പുറംലോകവുമായി ബന്ധപ്പെടാനുള്ള നേരിട്ടുള്ള ഏക മാര്‍ഗമാണ് ഇസ്രായേല്‍-ജോര്‍ദാന്‍ അതിര്‍ത്തി. ഇസ്രായേല്‍ ഫലസ്തീനികളോട് തുടരുന്ന വ്യാപാര യുദ്ധത്തിന്റെ ഭാഗമാണിത്.

വിദേശത്തേക്ക് കയറ്റുമതി ചെയ്യാനായി പുറപ്പെട്ട പച്ചക്കറി ചരക്കുവണ്ടികള്‍ ഇസ്രായേല്‍ അധികൃതര്‍ ചെക്‌പോസ്റ്റുകളില്‍ തടഞ്ഞുവെന്ന് ഫലസ്തീന്‍ അതോറിറ്റിയും അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇസ്രായേലിലേക്കുള്ള പച്ചക്കറി കയറ്റുമതി 88 മില്യണ്‍ ഡോളറായിരുന്നുവെന്നും വെസ്റ്റ് ബാങ്കിലെ മൊത്തം പച്ചക്കറി കയറ്റുമതിയുടെ 68 ശതമാനവും ഇതായിരുന്നുവെന്നും ഇസ്രായേല്‍ കാര്‍ഷിക വകുപ്പ് മന്ത്രി പറഞ്ഞു.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker