Current Date

Search
Close this search box.
Search
Close this search box.

ഈസ്റ്ററിന് ബത്‌ലഹേമില്‍ പ്രവേശിക്കുന്നതിന് ഗസ്സയിലെ ക്രിസ്ത്യാനികള്‍ക്ക് വിലക്ക്

ജറൂസലേം: ഈസ്റ്റര്‍ ദിനത്തില്‍ ബത്‌ലഹേമിലേക്ക് പ്രവേശിക്കുന്നതിന് ഗസ്സയിലെ ക്രൈസ്തവര്‍ക്ക് ഇസ്രായേലിന്റെ വിലക്ക്.
ക്രൈസ്തവരുടെ പുണ്യ ഭൂമിയായി കരുതുന്ന ബത്‌ലഹേമിലേക്ക് ഈസ്റ്റര്‍ ദിനത്തില്‍ നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് പോകാനായി പദ്ധതിയിട്ടിരുന്നത്,. എന്നാല്‍ ഇവര്‍ക്ക് ഇസ്രായേല്‍ അധികൃതര്‍ അനുമതി നല്‍കിയില്ല.

55 വയസ്സ് കഴിഞ്ഞ 200 പേര്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ അനുമതി നല്‍കുകയെന്ന് ഇസ്രായേലിലെ ഹാരെറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിന്റെ സമീപ പ്രദേശങ്ങളിലുള്ള ചര്‍ച്ചുകളും പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ ഇവര്‍ക്ക് അനുമതിയില്ല. നേരത്തെയും വിശേഷ ദിവസങ്ങളില്‍ ഇസ്രായേല്‍ ഭരണകൂടം ഇത്തരം വിലക്കുകളേര്‍പ്പെടുത്താറുണ്ട്.

Related Articles