Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ കപ്പ്: ഗസ്സ ഫുട്‌ബോള്‍ ടീമിന് യാത്ര വിലക്കേര്‍പ്പെടുത്തി ഇസ്രായേല്‍

തെല്‍അവീവ്: അധിനിവേശ ഗസ്സ മുനമ്പില്‍ നിന്നും ഫലസ്തീന്‍ ഫുട്‌ബോള്‍ ടീമിന് യാത്ര വിലക്കേര്‍പ്പെടുത്തിയത് ശരിവെച്ച് ഇസ്രായേല്‍ കോടതി. നേരത്തെ സൈനിക,സുരക്ഷ ഉദ്യോഗസ്ഥരാണ് ഫലസ്തീന്‍ ടീമിന് മുനമ്പില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഫലസ്തീന്‍ കപ്പ് ഫൈനല്‍ മത്സരത്തില്‍ വെസ്റ്റ് ബാങ്ക് ആസ്ഥാനമായുള്ള എഫ്.സി ബലാറ്റയുമായിട്ടായിരുന്നു പോരാട്ടം.

ഗസ്സ ആസ്ഥാനമായുള്ള ഖദമത് റഫ എന്ന ഫുട്‌ബോള്‍ ക്ലബ്ബിലെ 23 അംഗങ്ങള്‍ക്കാണ് ജറൂസലേം ജില്ല കോടതി യാത്രക്കുള്ള അനുമതി നിഷേധിച്ചത്.

നേരത്തെ ജൂണില്‍ നടന്ന മത്സരം 1-1 സമനിലയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് മത്സരം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ രണ്ടാം തവണ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇസ്രായേല്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഈ മത്സരത്തില്‍ വിജയികളാകുന്ന ക്ലബ്ബാണ് ഫലസ്തീനെ പ്രതിനിധീകരിച്ച് ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ പങ്കെടുക്കുക. മത്സരത്തിന് രണ്ട് ദിവസം മുന്‍പാണ് ഇസ്രായേല്‍ ഭരണകൂടം ക്ലബ്ബിന് അനുമതി നിഷേധിച്ചത്.

Related Articles