Current Date

Search
Close this search box.
Search
Close this search box.

ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം

ഗസ്സ സിറ്റി: ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ഇസ്രായേലിന്റെ ആക്രമണം. ഫലസ്തീന്‍ ഭൂപ്രദേശത്ത് നിന്നും തീ കൊളുത്തിയ ബലൂണുകള്‍ വിക്ഷേപിച്ചു എന്നാരോപിച്ചാണ് ഇസ്രായേല്‍ സൈന്യം ഹമാസിന്റെ ഔട്ട്‌പോസ്റ്റുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.

ഫലസ്തീനില്‍ നിന്നുള്ള ബലൂണുകള്‍ക്കുള്ള മറുപടിയായാണ് ആക്രമണമെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു. പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് ഹമാസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയത്. ഹമാസിന്റെ ഭൂഗര്‍ഭ കേന്ദ്രങ്ങളിലും നിരീക്ഷണ കേന്ദ്രങ്ങളിലുമാണ് ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ ഇതുവരെ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ആക്രമണത്തോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെയും ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയിരുന്നു.

 

 

Related Articles