Current Date

Search
Close this search box.
Search
Close this search box.

ദമസ്‌കസ് വിമാനത്താവളത്തിനു നേരെ ഇസ്രായേലിന്റെ മിസൈലാക്രമണം

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ വിമാനത്താവളത്തിനു നേരെ ഇസ്രായേലിന്റെ മിസൈലാക്രമണമെന്ന് റിപ്പോര്‍ട്ട്. സിറിയന്‍ സ്‌റ്റേറ്റ് മീഡിയ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിരവധി മിസൈലുകളാണ് എയര്‍പോര്‍ട്ടിനു നേരെ വന്നതെന്നും അവയില്‍ ഭൂരിഭാഗവും സിറിയന്‍ സൈന്യം തകര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു മിസൈല്‍ മാത്രമാണ് വിമാനത്താവളത്തിലെ വെയര്‍ ഹൗസില്‍ പതിച്ചത്. പകല്‍ 11.15ഓടെയായിരുന്നു ആക്രമണം. അതേസമയം എയര്‍പോര്‍ട് സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. മിസൈലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സന ന്യൂസ് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. ഒരു റോക്കറ്റിന്റെ സ്‌ഫോടനവും വീഡിയോവില്‍ വ്യക്തമാണ്.

Related Articles