Current Date

Search
Close this search box.
Search
Close this search box.

അഹദ് തമീമിയുടെ സഹോദരനെയും ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

തെല്‍അവീവ്: ഇസ്രായേല്‍ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ കൗമാര പോരാട്ട മുഖമായി അറിയപ്പെട്ട അഹദ് തമീമിയുടെ സഹോദരനെ ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ സൈന്യം നടത്തിയ റെയ്ഡിലൂടെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ബാസിം മുഹമ്മദ് അല്‍ തമീമിയെ സൈന്യം അറസ്റ്റു ചെയ്തത്. എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ഇസ്രായേല്‍ സൈന്യം ഇതുവരെ പറയാന്‍ തയാറായിട്ടില്ല.

റാമല്ലക്ക് സമീപമുള്ള നബി സാലിഹിലെ വീട്ടിലേക്ക് സൈന്യം അതിക്രമിച്ചു കയറി തന്റെ 15 വയസ്സുകാരനായ മകനെ പിടിച്ചു കൊണ്ടുപോകുകയാണ് ചെയ്തതെന്ന് മാതാവ് നാരിമന്‍ തമീമിയെ ഉദ്ധരിച്ച് അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നതിലൂടെ ഞങ്ങളുടെ കുടുംബത്തിന്റെ മനോവീര്യം തകര്‍ക്കാനാണ് ഇസ്രായേല്‍ സൈന്യം ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഒരു കൂട്ടം സര്‍വ സായുധ സജ്ജരായ സൈന്യം വന്ന് 15കാരനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതും അഹദ് തമീമി പട്ടാളക്കാരോട് കയര്‍ക്കുന്നതിന്റെയും വീഡിയോ നാരിമന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ഇസ്രായേല്‍ അറസ്റ്റ് ചെയ്ത തമീമിയുടെ സഹോദരി നിരവധി മാസങ്ങളായി ജയിലില്‍ കഴിയുകയാണ്. 10 മാസത്തിനു ശേഷമാണ് അഹദ് തമീമിയെയും മാതാവിനെയും ഇസ്രായേല്‍ അറസ്റ്റു ചെയ്തു.

Related Articles