Current Date

Search
Close this search box.
Search
Close this search box.

ഹമാസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് ഇസ്രായേല്‍ സൈന്യം

ജറുസലം: അധിനിവേശ വെസ്റ്റ് ബാങ്കില്‍ രാത്രിയിലുണ്ടായ റെയ്ഡില്‍ 25 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റുചെയ്തതായി പി.പി.എസ് (Palestinian Prisoner Society) തിങ്കളാഴ്ച അറിയിച്ചു. ഹമാസ് പ്രമുഖ അംഗങ്ങളും മുന്‍ തടവുകാരന്‍ ഖഅ്ദാനും അറസ്റ്റുചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

മിക്ക അറസ്റ്റുകളും രേഖപ്പെടുത്തിയത് ഹീബ്രന്‍, ബെത്‌ലഹേം, ജനീന്‍, റാമല്ല, അല്‍ബീറ, അധിനിവേശ കിഴിക്കന്‍ ജറുസലം നഗരങ്ങളിലാണെന്ന് പി.പി.എസ് പ്രസ്താവനയില്‍ വ്യക്തമാക്കി. അടുത്ത ആഴ്ചകളിലായുള്ള ഹമാസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അറസ്റ്റ് തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാനുള്ള ശ്രമമാണെന്ന് ഹമാസ് പറഞ്ഞു. മെയ് 22നാണ് ഫലസ്തീന്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹമാസ് സ്ഥാനാര്‍ഥി പട്ടികയിലെ മൂന്ന് പേരെ അടുത്ത ആഴ്ചകളിലായി അറസ്റ്റുചെയ്തിട്ടുണ്ട്.

Related Articles