Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളുടെ വിദ്യാഭ്യാസം തടയല്‍: ഇസ്രായേല്‍ സ്‌കൂള്‍ തകര്‍ത്തു

വെസ്റ്റ് ബാങ്ക്: ഫലസ്തീനികള്‍ വിദ്യാഭ്യാസം നേടുന്നത് തടയുക എന്ന് ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ സ്‌കൂളുകള്‍ക്ക് നേരെയുള്ള ബോംബിങ് തുടരുന്നു. കഴിഞ്ഞ ദിനസം തെക്കന്‍ ഹിബ്രോണില്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ സ്‌കൂള്‍ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണത്തില്‍ തകര്‍ത്തു. ഇസ്രായേല്‍ അനധികൃത കുടിയേറ്റ കേന്ദ്രത്തിനു സമീപമുള്ള ഒരു പ്രൈമറി സ്‌കൂളാണ് തകര്‍ത്തത്. വെസ്റ്റ് ബാങ്കിലെ ഏരിയ സി പ്രദേശം ഇസ്രായേലിന്റെ കൈകളിലേക്ക് എത്തും വരെ യുദ്ധം തുടരുമെന്ന് നേരത്തെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് സ്‌കൂളിനു നേരെ ആക്രമണമുണ്ടായത്.

ഫലസ്തീനില്‍ വിദൂര ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് പലപ്പോഴും സ്‌കൂളിലേക്ക് പോകാന്‍ ദീര്‍ഘദൂര യാത്ര ചെയ്യേണ്ടതുണ്ട്. മാത്രമല്ല, പരുക്കനും അപകടകരവുമായ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുകയും വേണം. അതുകൊണ്ട് കുട്ടികളെ അടുത്തുള്ള പട്ടണങ്ങളിലെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനു വേണ്ടി ഉദ്ദേശിച്ചാണ് ഈ സ്‌കൂള്‍ ആരംഭിച്ചിട്ടുള്ളത്. ഇത്തരം എല്ലാ സ്‌കൂളുകളും തകര്‍ക്കുക എന്നതും ഇസ്രായേല്‍ സൈന്യത്തിന്റെ പദ്ധതിയാണ്.

Related Articles