Current Date

Search
Close this search box.
Search
Close this search box.

പുതിയ അനധികൃത കുടിയേറ്റങ്ങള്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍

ജറുസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അനധികൃത ജൂത കുടിയേറ്റക്കാര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിന് പദ്ധതിയൊരുക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഏകദേശം 800 വീടുകള്‍ നിര്‍മിക്കുന്നതിനാണ് പ്രധാനമന്ത്രി തിങ്കളാഴ്ച ഉത്തരവിട്ടിരിക്കുന്നത്. ഡൊണള്‍ഡ് ട്രംപില്‍ നിന്ന് ഭിന്നമായി ഇസ്രായേല്‍ കുടിയേറ്റ നയത്തെ വിമര്‍ശിച്ചിരുന്ന ജോ ബൈഡന്‍ ജനുവരി 20ന് അധികാരത്തിലേറാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ബയ്ത്ത് ഈല്‍, തല്‍ മെനാഷെ, റഹെലീം, ഷാവെ ഷോമറോണ്‍, ബറകാന്‍, കാര്‍നെ ഷോമറോണ്‍, ഗിഫആത്ത് സഈഫ് തുടങ്ങിയ കുടിയേറ്റ മേഖലകളില്‍ 800ഓളം വീടുകള്‍ നിര്‍മിക്കുന്നതിനാണ് ഉത്തരവിട്ടിരിക്കുന്നതെന്ന് ബെഞ്ചമിന്‍ നെതന്യാഹു ഓഫീസ് വ്യക്തമാക്കി. എന്നാല്‍ നിര്‍മാണം ആരംഭിക്കുന്നത് എന്നാണെന്ന് വ്യക്തമല്ല.

അന്താരാഷ്ട്ര നിയമം ഇസ്രായേല്‍ കുടിയേറ്റത്തെ നിയമവിരുദ്ധമായാണ് കാണുന്നത്. ഇസ്രായേലിന്റെ കുടിയേറ്റ നയം ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സുപ്രധാന വെല്ലുവിളിയായാണ് ഫലസ്തീന്‍ അധികാരികളും അന്താരാഷ്ട്ര സമൂഹവും കാണുന്നത്. ഫലസ്തീന്‍ അതോറിറ്റി വിദേശകാര്യ മന്ത്രാലയം ഇസ്രായേലിന്റെ പുതിയ പ്രഖ്യാപനത്തെ അപലപിച്ചു.

Related Articles