Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍-ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍

ഗസ്സ സിറ്റി: ഇസ്രായേല്‍-ഗസ്സ സംഘര്‍ഷം വ്യാപിക്കുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തി. ഗസ്സ മുനമ്പിലും വര്‍ധിച്ചു വരുന്ന ആക്രമങ്ങള്‍ക്ക് തടയിടാന്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതായി ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു. ഇരു വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ 25 ഫലസ്തീനികള്‍ 4 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു.

കരാര്‍ പ്രാബല്യത്തിലെത്തിയതായി ഗസ്സ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചതിനു ശേഷം ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടായിട്ടില്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗസ്സ-ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈജിപ്തും ഖത്തറുമാണ് മധ്യസ്ഥത വഹിച്ചതെന്നും ഗസ്സ അധികൃതര്‍ പറഞ്ഞു. അതേസമയം, ഇതു സംബന്ധിച്ച് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഇതു വരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഫലസ്തീനികള്‍ക്ക് നേരെയുള്ള നിയന്ത്രണങ്ങള്‍ ഇസ്രായേല്‍ തിങ്കളാഴ്ച വര്‍ധിപ്പിച്ചിരുന്നു.

Related Articles