ഗസ്സ: ഗസ്സ മുനമ്പില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ജനീന്‍ അഭയാര്‍ഥി ക്യാമ്പില്‍ വൃദ്ധയുള്‍പ്പെടെ 10 ഫലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ വ്യോമാക്രമണം. സൈന്യം ഗസ്സ മുനമ്പില്‍ ആക്രമണം തുടരുന്നതായി ഇസ്രായേല്‍ പ്രസ്താവനയില്‍ വെള്ളിയാഴ്ച വ്യക്തമാക്കി. ഇസ്രായേല്‍ 15ഓളം വ്യോമാക്രമണം നടത്തിയതായി ഗസ്സയിലെ സുരക്ഷാ വൃത്തങ്ങള്‍ ഫ്രാന്‍സ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആര്‍ക്കും പരിക്കുപറ്റിയതായി റിപ്പോര്‍ട്ടുകളില്ല -അല്‍ജസീറ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
Facebook Comments