ജറുസലം: ഇസ്രായേലിനെ ‘വര്‍ണവിവേചന രാഷ്ട്രം’ എന്ന് വിളിക്കുന്ന സംഘടനകള്‍ക്ക് വിദ്യാലയങ്ങളില്‍ ക്ലാസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. ഇസ്രായേലിനെയും അതിന്റെ അധീശത്വത്തിലുള്ള ഫലസ്തീന്‍ മേഖലകളെയും ഒരൊറ്റ വര്‍ണവിവേചന സമ്പ്രദായമെന്ന് വിവേശിപ്പിച്ചതിനെ ശേഷമാണ് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ബിതസ്‌ലീമിനെ ലക്ഷ്യംവെച്ച് ഇസ്രായേല്‍ നടപടി സ്വീകരിക്കുന്നത്.
ഇസ്രായേലിനെ വര്‍ണവിവേചന രാഷ്ട്രമെന്ന് വളിക്കുകയോ, ഇസ്രായേല്‍ സൈന്യത്തെ ഇകഴ്ത്തുകയോ ചെയ്യുന്നവര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം തടയണമെന്ന് മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയതായി ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രി യോവ് ഗാലന്റ ഞായറാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്തിരുന്നു.
Facebook Comments