Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍: ഹമാസ് മേധാവിയായി വീണ്ടും ഇസ്മാഈല്‍ ഹനിയ്യ

ഗസ്സ: ഫലസ്തീന്‍ വിഭാഗമായ ഹമാസിന്റെ തലവനായി ഇസ്മാഈല്‍ ഹനിയ്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പില്‍ ഭരണം നടത്തുന്ന സംഘടനയാണ് ഹമാസ്. 2017 മുതല്‍ ഹമാസ് മേധാവിയായ ഹനിയ്യയാണ് സംഘടനയുടെ ഗസ്സയിലെയും, ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

മെയ് മാസത്തിലെ 11 ദിവസത്തെ ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ ഹമാസിനെ നയിച്ചത് ഹനിയ്യയാണ്. സഹോദരന്‍ ഇസ്മാഈല്‍ ഹനിയ്യ രണ്ടാം തവണയും സംഘടനയുടെ രാഷ്ട്രീയ ഓഫീസിന്റെ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടതായി പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന അഭ്യന്തര തെരഞ്ഞെടുപ്പിന് ശേഷം ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഹനിയ്യ സംഘടനയെ നാല് വര്‍ഷം നയിക്കും. 58കാരനായ ഹനിയ്യ ഹമാസ് സ്ഥാപകന്‍ ശൈഖ് അഹമദ് യാസീന്റെ വലംകൈയായിരുന്നു. 2004ല്‍ ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് വീല്‍ചെയര്‍ നേതാവായിരുന്ന അഹ്‌മദ് യാസീന്‍ കൊല്ലപ്പെടുന്നത്.

Related Articles