Current Date

Search
Close this search box.
Search
Close this search box.

ഐ.എസ് നേതാവ് ഇബ്രാഹിം അല്‍ ഖുറൈശി യു.എസ് റെയ്ഡിനിടെ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തലവന്‍ ഇബ്രാഹിം അല്‍ ഖുറൈശി യു.എസ് റെയ്ഡിനിടെ കൊല്ലപ്പെട്ടു. ബുധനാഴ്ച വടക്കന്‍ സിറിയയിലെ വീട്ടില്‍ യു.എസ് പ്രത്യേക സേന നടത്തിയ റെയ്ഡിനിടെ അദ്ദേഹം സ്വയം പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു. ചാവേര്‍ സ്‌ഫോടനത്തില്‍ ഖുറൈശിയുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

45കാരനായ ഖുറൈശി ഐ.എസിന്റെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന്റെ തലവനുമായിരുന്നു. യു.എസ് സൈന്യം ഹെലികോപ്റ്ററിലാണ് അദ്ദേഹം താമസിക്കുന്ന വീടിന് നേരെ ആക്രമണം നടത്തിയത്. കുടുംബവുമൊത്ത് താമസിക്കുന്ന വീട് റെയ്ഡ് നടത്തി ഖുറൈശിയെ പിടികൂടാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ യു.എസ് സൈന്യം എത്തുമ്പോഴേക്കും ഖുറൈശി സ്വയം പൊട്ടിത്തെറിച്ചതായുമാണ് റിപ്പോര്‍ട്ട്. അതേസമയം, അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല. കുടുംബത്തിന് സംഘടനയുമായി ബന്ധമുണ്ടോ എന്നും അറിയില്ലെന്ന് യു.എസ് അറിയിച്ചു.

തുര്‍ക്കി അതിര്‍ത്തിയില്‍ നിന്നും 2 കിലോമീറ്റര്‍ അകലെ ഇദ്‌ലിബില്‍ യു.എസ് പ്രത്യേക സേനയാണ് ബുധനാഴ്ച ഓപറേഷന്‍ സംഘടിപ്പിച്ചത്. ഹെലികോപ്റ്റര്‍ പല പ്രാവശ്യം വീടിന് മുകളില്‍ കൂടി വട്ടമിട്ട് പറന്നെങ്കിലും അപ്പോഴേക്കും അദ്ദേഹം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി. വീട് തകര്‍ന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

2019ല്‍ ഐ.എസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദി സമാനമായ രീതിയില്‍ കൊല്ലപ്പെട്ട ശേഷം ഇബ്രാഹിം അല്‍ ഖുറൈശിയായിരുന്നു ഐ.എസിന്റെ തലവനായി അറിയപ്പെട്ടിരുന്നത്.

Related Articles