Current Date

Search
Close this search box.
Search
Close this search box.

ബാഗ്ദാദിയുടെ മരണം ഐ.എസും സ്ഥിരീകരിച്ചു; പുതിയ തലവനെ പ്രഖ്യാപിച്ചു

ബാഗ്ദാദ്: ഐ.എസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണം സംഘടനയും സ്ഥിരീകരിച്ചു. ഐസിസിന്റെ പുതിയ തലവനായി ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈഷിയെ പ്രഖ്യാപിക്കുകയും ചെയ്തു. വ്യാഴാഴ്ച ഐ.എസ് വക്താവ് അബൂ ഹംസ അല്‍ ഖുറൈഷി പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലൂടെയാണ് പുതിയ പ്രഖ്യാപനം നടതത്തിയത്. ഐ.എസിന്റെ മാധ്യമ വിഭാഗമായ അല്‍ ഫുര്‍ഖാന്‍ വഴിയാണ് ഓഡിയോ പുറത്തുവിട്ടത്.

ഞങ്ങളുെട വിശ്വസ്ത കമാന്‍ഡറുടെ വിയോഗത്തില്‍ ഞങ്ങള്‍ വിലപിക്കുന്നു. ഞങ്ങളുടെ നേതാവിന്റെ മരണത്തെത്തുടര്‍ന്ന് ഐസിസിന്റെ നിയമനിര്‍മാണ ബോഡിയുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും ഓഡിയോയില്‍ അബൂ ഹംസ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഇറാഖില്‍ യു.എസ് നടത്തിയ സൈനിക നടപടിക്കിടെ അബൂബക്കര്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ട്രംപ് അറിയിച്ചത്.

Related Articles