Current Date

Search
Close this search box.
Search
Close this search box.

‘ക്ഷമക്കും ഒരു പരിധിയില്ലേ’; ഗ്രീസിനെതിരെ ഉര്‍ദുഗാന്‍

അങ്കാറ: തുര്‍ക്കിക്കെതിരെ ഗ്രീസിന്റെ ഭീഷണി തുടര്‍ന്നാല്‍ രാജ്യം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഗ്രീസിനെതിരെ സൈനികാക്രമണം നടത്താനുള്ള സാധ്യതയെ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിച്ച്, ‘ക്ഷമക്കും ഒരു പരിധിയില്ലേ’യെന്ന് ഉര്‍ദുഗാന്‍ ചോദിച്ചു. പ്രസിഡന്‍ഷ്യന്‍ കൗണ്‍സില്‍ ഓഫ് ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയുടെ പ്രസിഡന്റ് ശഫീഖ് ജാഫറോവിച്ച്, കൗണ്‍സില്‍ അംഗങ്ങളായ സെല്‍ജ്‌കോ കോംസിക്, മിലോറാഡ് ഡോഡിക് എന്നിവരുമായി സരയാവോയില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഉര്‍ദുഗാന്റെ പ്രതികരണം.

‘അവരുടെ പക്കല്‍ സൈനിക താവളങ്ങളുണ്ട്. അവരില്‍ നിന്ന് ഞങ്ങള്‍ക്ക് നിയമവിരുദ്ധമായ ഭീഷണികള്‍ തുടരുകയാണെങ്കില്‍, ക്ഷമക്ക് ഒരു പരിധിയില്ലേ’ -ഉര്‍ദുഗാന്‍ ചൊവ്വാഴ്ച വ്യക്തമാക്കി. റഡാര്‍ ഉപയോഗിച്ച് തുര്‍ക്കി പോരാളികളെ പിന്തുടരുന്നത് പോലെയുള്ള ഗ്രീസിന്റെ നടപടികള്‍ നല്ലതിനല്ലെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈജിയന്‍ കടലില്‍ ഗ്രീസുമായുള്ള നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തങ്ങളുടെ കാഴ്ചപ്പാടും നിലപാടും വ്യക്തമാക്കുകയെന്ന ലക്ഷ്യത്തോടെ തുര്‍ക്കി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും കത്തുകള്‍ അയച്ചിരുന്നു. കിഴക്കന്‍ ഈജിയന്‍ കടലില്‍ തങ്ങളുടെ ഒരുഭാഗം അനധികൃതമായി ഗ്രീസ് ആയുധ ശേഖരമാക്കിരിക്കുകയാണെന്നാണ് തുര്‍ക്കി വാദിക്കുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles