Current Date

Search
Close this search box.
Search
Close this search box.

30,000 ഐ.എസ് തീവ്രവാദികള്‍ ഇറാഖിലും സിറിയയിലും അവശേഷിക്കുന്നു: യു.എന്‍

ന്യൂയോര്‍ക്ക്: ഇറാഖിലും സിറിയയിലുമായി 20,000 മുതല്‍ 30,000 വരെ ഐ.എസ് തീവ്രവാദികള്‍ അവശേഷിക്കുന്നതായി യു.എന്‍ റിപ്പോര്‍ട്ട്. തിങ്കളാഴ്ച യു.എന്‍ നിരീക്ഷക സംഘം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.

ലിബിയ ആസ്ഥാനമായി 3000 മുതല്‍ 4000 വരെ ഐ.എസ് പ്രവര്‍ത്തകരുണ്ട്. ഇതില്‍ ചിലര്‍ അഫ്ഗാനിസ്ഥാനിലേക്ക് കുടിയേറിയതായും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം മൊസൂളില്‍ നിന്നും റഖയില്‍ നിന്നും നിരവധി ഐ.എസ് തീവ്രവാദികളെ ഒഴിപ്പിച്ചിരുന്നു. ഇറാഖിലെയും സിറിയയിലെയും വിവിധ പ്രവിശ്യകള്‍ നേരത്തെ ഐ.എസിന്റെ സ്വാധീനതയിലായിരുന്നു. അവ തിരിച്ചുപിടിച്ചിട്ടുണ്ട്. ഐ.എസിന് ഇപ്പോഴും പ്രദേശത്ത് ആക്രമണങ്ങള്‍ നടത്താന്‍ കഴിയുമെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles