Current Date

Search
Close this search box.
Search
Close this search box.

ആസാം പ്രളയ ബാധിതര്‍ക്ക് ആശ്വാസമായി കേരള IRW സംഘം

ഗുവാഹട്ടി: ആസ്സാമില്‍ മണ്‍സൂണ്‍ മഴ കനത്തതോടുകൂടിയുണ്ടായ പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസമായി കേരളത്തില്‍ നിന്നുള്ള ഐഡിയല്‍ റിലീഫ് വിംഗ്(IRW) സംഘം. പ്രളയബാധിത ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഒരാഴ്ച മുമ്പാണ് സംഘം ആസാമിലെത്തിയത്.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ജനറല്‍ സൂപ്രണ്ടും കാര്‍ഡിയോളജി വിഭാഗം അസി: പ്രഫസറും irw പ്രവര്‍ത്തകനുമായ ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ദരാംഗ് ജില്ലയിലെ ദന്‍ബാരിയിലെ ഫുഹുര്‍ത്തോളിയില്‍ മെഡിക്കല്‍ ക്യാംപ് ആരംഭിച്ചു. അടുത്ത എട്ടു ദിവസങ്ങളിലായി അസമിലെ വിവിധ ഭാഗങ്ങളില്‍ ക്യാംപുകള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

irw ഡിസാസ്റ്റര്‍മെന്റ് സംസ്ഥാന കണ്‍വീനര്‍ ടി.കെ ശിഹാബുദ്ദീന്‍ സംസ്ഥാന നേതാക്കളായ സി.ടി സുബൈര്‍, താഹാ സലീം, അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ എന്നിവര്‍ വിവിധ ക്യാംപുകള്‍ക്ക് നേതൃത്വം നല്‍കുന്നു. സാത്ഗാവ് സ്‌കോളാര്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇഖ്ബാല്‍,ആസാമിലെ വളണ്ടിയര്‍ സംഘടനയായ SBF(Society for bright future) എന്നിവര്‍ irw സംഘത്തിന് പ്രാദേശിക സഹായങ്ങള്‍ ചെയ്ത് തരുന്നുണ്ട്. മെഡിക്കല്‍ ക്യാംപിനു പുറമെ അടിയന്തര സഹായങ്ങളും ഭക്ഷണ വിതരണവും അവശ്യസാധനങ്ങളുടെ വിതരണവും നടക്കുന്നുണ്ട്.

ദുബിരിയില്‍ വെള്ളപൊക്കത്തില്‍ റോഡ് ഒലിച്ചുപോയി പുറംലോകവുമായി ബന്ധം മുറിഞ്ഞ ഗ്രാമത്തിലേക്ക് വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ മുളകള്‍ കൊണ്ട് താല്‍കാലിക പാലം നിര്‍മ്മിച്ചുനല്‍കുകയും ചെയ്തു.

Related Articles