Current Date

Search
Close this search box.
Search
Close this search box.

ഫറോക്ക് ഇര്‍ഷാദിയ കോളേജ് പ്രവേശന തീയതികള്‍ പ്രഖ്യാപിച്ചു

ഫറോക്ക്: കോഴിക്കോട് ഫറോക്ക് ഇര്‍ഷാദിയ കോളേജില്‍ 2020 -21 വര്‍ഷത്തേക്കുള്ള ഹയര്‍ സെക്കണ്ടറി,ഡിഗ്രി ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ജൂലൈ മാസം നടക്കും. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇസ്ലാമിക വിഷയങ്ങളോടൊപ്പം സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളില്‍ അഡ്മിഷന്‍ ലഭിക്കും. ഡിഗ്രി വിഭാഗത്തില്‍ ബി.കോം(ഫിനാന്‍സ്), ബി.എ സോഷ്യോളജി വിത്ത് പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ സൈക്കോളജി(ഹോണേഴ്സ്), ബി.എ ഇംഗ്ലീഷ് വിത്ത് ജേണലിസം എന്നീ ഡിഗ്രി കോഴ്സുകളിലേക്കും കൂടാതെ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കായി ഡിപ്ലോമ ഇന്‍ ഇസ്ലാമിക് ഫണ്ടമെന്റല്‍ തോട്ട് (DIFT) എന്ന കോഴ്സിലേക്കുമാണ് പ്രവേശനം.

ഹയര്‍ സെക്കണ്ടറി കോഴ്സുകളിലേക്കുള്ള പ്രവേശനം ജൂലായ് 8, 15 , 25 തിയ്യതികളിലും ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം ജൂലൈ 13,15,18 തിയ്യതികളിലും നടക്കും. താല്പര്യമുള്ളവര്‍ www.irshadiyacollege.org എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത് പ്രവേശനത്തിന് ഹാജരാവേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 7403829935 ,7034 955155.

Related Articles