Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലി പ്രസാധകരെ ബഹിഷ്‌കരിച്ച് അവാര്‍ഡ് ജേതാവായ ഐറിഷ് നോവലിസ്റ്റ്

ഡബ്ലിന്‍: ബെസ്റ്റ് സെല്ലറായ പുസ്തകത്തിനുടമയും അവാര്‍ഡ് ജേതാവുമായ ഐറിഷ് നോവലിസ്റ്റ് തന്റെ പുതിയ കൃതി ഹീബ്രു ഭാഷയിലേക്ക് തര്‍ജമ ചെയ്യുന്നത് വിലക്കി. ഐറിഷ് നേവലിസ്റ്റായ സാലി റൂണിയാണ് തന്റെ ഏറ്റവും പുതിയ നോവലായ ‘Beautiful World, Where Are You?’ എന്ന കൃതി ഇസ്രായേലിന്റെ ഔദ്യോഗിക ഭാഷയായ ഹീബ്രുവിലേക്ക് തര്‍ജമ ചെയ്യുന്നതില്‍ നിന്നും ഇസ്രായേല്‍ പുസ്തക പ്രസാധകരെ വിലക്കിയത്. ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായേലിനെതിരായ സാംസ്‌കാരിക ബഹിഷ്‌കരണത്തിന്റെ ഭാഗമായും ഫലസ്തീനെ പിന്തുണക്കുന്നതിനും വേണ്ടിയുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും അവര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ബൗദ്ധിക, അര്‍ബന്‍ സഹസ്രാബ്ദങ്ങളുടെ ജീവിതവും പ്രണയവും പറയുന്ന നോവലിനെ ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സെപ്റ്റംബറിലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. അഞ്ചു ദിവസത്തിനിടെ 40,000 കോപ്പികളാണ് വിറ്റുപോയത്.

ഇസ്രായേല്‍ ബഹിഷ്‌കരണത്തെ പിന്തുണയ്ക്കുന്നതിനാല്‍ തന്റെ പുതിയ പുസ്തകം ഹീബ്രു ഭാഷയില്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ലെന്ന് റൂണിയുടെ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച മോഡന്‍ പബ്ലിഷിംഗ് ഹൗസ് ഹാരെറ്റ്‌സിനോട് പറഞ്ഞു.

30 കാരിയായ റൂണി ഇസ്രായേലിനോടുള്ള എതിര്‍പ്പ് നേരത്തെയും തുറന്നുപറഞ്ഞിട്ടുണ്ട്. ഗാസയില്‍ മേയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലിനെ വര്‍ണ്ണവിവേചനം ആരോപിച്ച് അന്താരാഷ്ട്ര ഒറ്റപ്പെടുത്തലിനായി ആഹ്വാനം ചെയ്തുള്ള ഒരു കത്തില്‍ ഒപ്പിട്ട ഒരാളായിരുന്നു അവര്‍.

ഇസ്രായേലിനും അതിന്റെ സൈന്യത്തിനും ആഗോള ശക്തികള്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണം; ‘വ്യാപാര, സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നുമാണ് കത്തില്‍ വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.

 

???? വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles