Current Date

Search
Close this search box.
Search
Close this search box.

ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന കേസ്: സാകിര്‍ നായികിന്റെ സംഘടനയിലെ ജീവനക്കാരനെ കുറ്റവിമുക്തനാക്കി

മുംബൈ: മലയാളി കുടുംബത്തെ ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ സാകിര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടനയിടെ അംഗത്തെ കുറ്റവിമുക്തനാക്കി. എന്‍.ഐ.ഒ കോടതിയാണ് വെള്ളിയാഴ്ച അര്‍ഷി ഖുറൈഷിയുടെ വെറുതെ വിട്ടത്. കാസര്‍കോട് സ്വദേശി അഷ്ഫാഖ് അടക്കം 22ഓളം പേര്‍ ഐ.എസില്‍ ചേരാന്‍ നാടുവിട്ടതുമായി ബന്ധപ്പെട്ടാണ് ഖുറൈശിയെ അറസ്റ്റ് ചെയ്യുന്നത്. അഷ്ഫാഖിന്റെ പിതാവ് ഐ.ആര്‍.എഫിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ആരോപണങ്ങള്‍ക്ക് തെളിവില്ലാത്തതിനാലാണ് വിട്ടയച്ചത്.

യുവാക്കളെ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ചെന്നാരോപിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് പ്രകാരമായിരുന്നു ഖുറൈശിക്കെതിരെ കേസെടുത്തിരുന്നത്. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ 2016ല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ ‘നിയമവിരുദ്ധ സംഘടന’ ആയി പ്രഖ്യാപിച്ചിരുന്നു. സാക്കിര്‍ നായിക്കിന്റെ സര്‍ക്കാരിതര സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ ഖുറൈഷി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ നിരോധനം കേന്ദ്രം അഞ്ച് വര്‍ഷത്തേക്ക് നീട്ടിയിരുന്നു. സാക്കിര്‍ നായിക്കിന്റെ സാമ്പത്തികവും സ്ഥാവര സ്വത്തുക്കളും എന്‍.ഐ.എ മരവിപ്പിച്ചിരുന്നു.

Related Articles