Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കും: ഐയര്‍ലാന്റിലെ രാഷ്ട്രീയ പാര്‍ട്ടികള്‍

ഡബ്‌ലിന്‍: ഇസ്രായേലി കുടിയേറ്റക്കാരുടെ മുഴുവന്‍ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കുമെന്ന ചരിത്രപരമായ പ്രഖ്യാപനവുമായി ഐയര്‍ലാന്റിലെ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍. ശനിയാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുകയാണെങ്കില്‍ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ മുഴുവന്‍ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കുമെന്നാണ് സിന്‍ ഫെയ്ന്‍,ഫിയന്ന ഫെയില്‍ എന്നീ രണ്ട് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചത്.

ഇരു പാര്‍ട്ടികളും പുറത്തിറക്കിയ മാനിഫെസ്റ്റോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീന്‍ ഭൂമിയില്‍ അനധികൃതമായി കുടിയേറ്റം നടത്തുന്ന മുഴുവന്‍ ഇസ്രായേലി കുടിയേറ്റക്കാരുടെയും ഉത്പന്നങ്ങളും സേവനങ്ങളും നിരോധിക്കുമെന്നും ഇത്തരക്കാരെ അനധികൃത കുടിയേറ്റക്കാരായി കാണുന്ന ബില്‍ അവതരിപ്പിക്കുമെന്നുമാണ് അറിയിച്ചത്.2018ലാണ് ഇത്തരം നിയമനിര്‍മാണം സഭയുടെ മേശപ്പുറത്ത വെക്കുന്നത്. ശനിയാഴച രാജ്യത്ത് നടക്കുന്ന പൊതുതെരഞ്ഞുപ്പിലെ പ്രധാനപ്പെട്ട രണ്ട് പാര്‍ട്ടികളാണ് സിന്‍ ഫെയ്ന്‍,ഫിയന്ന ഫെയിലും.

Related Articles