Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നു: സ്‌പെയിന്‍, നോര്‍വെ, അയര്‍ലാന്റ്

''ഫലസ്തീനിന് സ്വന്തം രാഷ്ട്രമാകാതെ പശ്ചിമേഷ്യയില്‍ സമാധാനം പുലരില്ല''

ന്യൂയോര്‍ക്ക്: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലാന്റും സ്പെയിനും. പശ്ചിമേഷ്യയില്‍ സമാധാനം പുലരണമെങ്കില്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കലണ് ഏക മാര്‍ഗമെന്നും യൂറോപ്യന്‍ രാജ്യങ്ങളായ നേര്‍വെയും അയര്‍ലന്‍ഡും സ്പെയിനും പറഞ്ഞു. അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ എന്നിവരാണ് ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ച് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. ഇരു രാഷ്ട്രങ്ങള്‍ക്കും സമ്പൂര്‍ണ രാഷ്ട്ര പദവി നല്‍കാതെ പശ്ചിമേഷ്യയില്‍ സമാധാനം പുലരില്ലെന്നും തന്റെ രാജ്യം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ മെയ് 28 ന് അംഗീകരിക്കുമെന്നും നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പ്രഖ്യാപിച്ചു.

തങ്ങളുടെ രാജ്യങ്ങള്‍ ‘മിഡില്‍ ഈസ്റ്റില്‍ സമാധാനമുണ്ടാകാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള ഏകപരിഹാരമാര്‍ഗം ഫലസ്തീനെ ഒരു രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കലാണ്. അത്തരമൊരു നടപടിയിലൂടെ അല്ലാതെ മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്ന് നോര്‍വേയുടെ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ ബുധനാഴ്ച പറഞ്ഞു.

നോര്‍വേയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് തന്റെ രാജ്യവും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ന് അയര്‍ലന്‍ഡ്, നോര്‍വേ, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്നു, ആ തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളെല്ലാം നമ്മള്‍ ഓരോരുത്തരും ഇപ്പോള്‍ ഏറ്റെടുക്കും.’ ഹാരിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരും ആഴ്ചകളില്‍ മറ്റ് രാജ്യങ്ങളും ഞങ്ങളുടെ കൂടെ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഹാരിസ് കൂട്ടിച്ചേര്‍ത്തു. മെയ് 28ന് ഫലസ്തീനെ തങ്ങളുടെ രാജ്യം അംഗീകരിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും പറഞ്ഞു.

ഇതിന് മറുപടിയായി, ബുധനാഴ്ച ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള രാജ്യങ്ങളുടെ തീരുമാനത്തെ ഉദ്ധരിച്ച് അയര്‍ലന്‍ഡിലെയും നോര്‍വേയിലെയും അംബാസഡര്‍മാരെ തിരിച്ചുവിളിക്കാന്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഉത്തരവിട്ടു. രാജ്യങ്ങളുടെ തീരുമാനങ്ങള്‍ഗുരുതരമായ പ്രത്യാഘാതങ്ങള്‍” ഉണ്ടാക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

Related Articles