Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: പ്രധാനമന്ത്രി പ്രതിഷേധകരുമായി സംസാരിക്കാന്‍ തയാറായി

ബഗ്ദാദ്: മൂന്നാം ദിവസവും പ്രതിഷേധം ശക്തമായി മുന്നേറിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ തയാറായി. തലസ്ഥാനമായ ഇറാഖിലും ദക്ഷിണ നഗരങ്ങളിലുമായി തുടരുന്ന ഭരണകൂട വിരുദ്ധ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്. പ്രതിഷേധകരുമായി ധാരണയിലെത്തി രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുകയും, സാധാരണ ജീവതത്തിലേക്ക് ജനത്തെ തിരിച്ചു കൊണ്ടുവരികയും ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ധാരാളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പൊതുസേവനത്തന് പ്രാധാന്യം നല്‍കുക, രാജ്യവ്യാപകമായ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 4000 സമരക്കാര്‍ തലസ്ഥാനമായ ബഗ്ദാദില്‍ തെരുവിലിറങ്ങുകയായിരുന്നു. ഭരണകൂടം ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വകവെക്കാതെയാണ് സമരക്കാര്‍ പ്രതിഷേധിച്ചത്. ലോകത്തെ എണ്ണ സമ്പത്തില്‍ നാലാമത് നില്‍ക്കുന്ന രാഷ്ട്രമാണ് ഇറാഖ് എന്നാണ് ഐ.എം.എഫ് വിലയിരുത്തുന്നത്. പക്ഷേ, നാല്‍പത് മില്യന്‍ ജനസംഖ്യയില്‍ അധികമാളുകളും ദാരിദ്രത്തിലും, ആവശ്യമായ ആരോഗ്യ സംരക്ഷണവും, വിദ്യാഭ്യാസവും, വൈദ്യുതിയും, ജലവിതരണവും ലഭ്യമാകാതെ സങ്കീര്‍ണതയില്‍ ഉഴലുകയാണ്. ഈയൊരു അവസ്ഥയില്‍ നിന്നാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.

Related Articles