Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ആശുപത്രികളില്‍ സൗകര്യമില്ല; ഇറാഖില്‍ പ്രതിഷേധം

ബാഗ്ദാദ്: കോവിഡ് 19 രാജ്യത്ത് അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയെ നേരിടാനാവാതെ ഇറാഖ് ഭരണകൂടം. തുടര്‍ന്ന് പ്രതിഷേധവുമായി ആരോഗ്യപ്രവര്‍ത്തകരടക്കം തെരുവിലിറങ്ങി. വിവിധ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞു കവിഞ്ഞതും ഇവരെ ശ്രുശൂഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളോ ഉപകരണങ്ങളോ ആശുപത്രികളില്‍ ഇല്ലാത്തതുമാണ് പ്രതിഷേധത്തിനിടയാക്കിയത്.

കഴിഞ്ഞ ദിവസം തലസ്ഥാനമായ ബാഗ്ദാദില്‍ മെഡിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇറാഖില്‍ പാരാമെഡിക്കല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ പതിനായിരത്തിലധികം പേരാണുള്ളത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ ജോലി ഇവിടെ ലഭിക്കുന്നില്ല എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങളും രാജ്യത്ത് പതിവാണ്. ഇതിനെല്ലാം പരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഇറാഖില്‍ ഇതുവരെയായി രണ്ടര ലക്ഷം കോവിഡ് കേസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ട് ലക്ഷത്തിനടുത്ത് പേര്‍ കോവിഡില്‍ നിന്നും മോചിതരായി. 7512 പേരാണ് ഇതിനോടകം മരിച്ചത്. അതേസമയം, രോഗികളുടെ എണ്ണം വര്‍ധിച്ചതാണ് പ്രതിസന്ധി ഇരട്ടിച്ചതെന്നാണ് ഇറാഖ് ആരോഗ്യ മന്ത്രാലയം അധികൃതര്‍ പറയുന്നത്.

ആഭ്യന്തര യുദ്ധം മൂലം ഇറാഖിന്റെ ആരോഗ്യ-സാമ്പത്തിക മേഖലകള്‍ തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്. ഇതിനിടെയാണ് കോവിഡ് കൂടി കടന്നുവന്നത്. ഇതോടെ പ്രതിസന്ധി ഇരട്ടിയാവുകയായിരുന്നു.

Related Articles