Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ കോണ്‍സുലേറ്റ് തീയിട്ടതില്‍ അപലപിച്ച് ഇറാഖ്

ബാഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാഖില്‍ ഇറാന്റെ കോണ്‍സുലേറ്റ് പ്രക്ഷോഭകര്‍ തീയിട്ടു. ബുധനാഴ്ചയാണ് ഇറാഖിലെ തെക്കന്‍ വിശുദ്ധ നഗരമായ നജാഫില്‍ സ്ഥിതി ചെയ്യുന്ന ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണമുണ്ടായത്. കോണ്‍സുലേറ്റിലെ ജീവനക്കാരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് രാഷ്ട്രീയ സംഘര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കെ കോണ്‍സുലേറ്റ് ആക്രമിച്ച നടപടിയെ ശക്തമായി അപലപിച്ച് ഇറാഖ് ഭരണകൂടം രംഗത്തെത്തി.

ഇറാഖില്‍ ആഴ്ചകളായി നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികളുടെ ഇറാന്‍ വിരുദ്ധ വികാരത്തിന്റെ ഏറ്റവും ശക്തമായ പ്രകടനമായിരുന്നു കോണ്‍സുലേറ്റ് ആക്രമണം എന്നാണ് വിലയിരുത്തല്‍. തലസ്ഥാനമായ ബാഗ്ദാദിലും ഷിയ വിഭാഗത്തിന്റെ ഭൂരിപക്ഷ മേഖലകളിലുമാണ് പ്രക്ഷോഭം രൂക്ഷമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സുരക്ഷ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതിനോടകം നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles