Current Date

Search
Close this search box.
Search
Close this search box.

കര്‍ബലയിലെ ഇറാന്‍ കോണ്‍സുലേറ്റ് ഇറാഖി പ്രക്ഷോഭകര്‍ ആക്രമിച്ചു; മൂന്ന് മരണം

ബാഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇറാഖില്‍ ഇറാന്‍ കോണ്‍സുലേറ്റിനു നേരെയും ആക്രമണം. പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഷിയ പുണ്യ നഗരമായ കര്‍ബലയിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേരെയാണ് ഞായറാഴ്ച രാത്രി ആക്രമണമുണ്ടായത്.

കെട്ടിടത്തിന് പുറത്തുള്ള കോണ്‍ഗ്രീറ്റ് മതില്‍ തകര്‍ക്കുകയും മുന്നില്‍ സ്ഥാപിച്ച ഇറാനി പതാക നീക്കി ഇറാഖി പതാക സ്ഥാപിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ സുരക്ഷ സേന ആകാശത്തേക്ക് വെടിവെച്ചു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാതിരുന്നതോടെ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് പ്രക്ഷോഭകര്‍ ബഗ്ദാദിന്റെ തെക്കന്‍ നഗരമായ കര്‍ബലയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും പൊലിസിനു നേരെ കല്ലെറിയുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. തലസ്ഥാന നഗരിയായ ബാഗ്ദാദിലും ഷിയ ഭൂരിപക്ഷ മേഖലകളായ തെക്കന്‍ പ്രവിശ്യകളിലുമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

Related Articles