Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് ഫുട്‌ബോള്‍ ഇതിഹാസം അഹ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു

ബഗ്ദാദ്: ഇറാഖ് ഫുട്‌ബോള്‍ താരം അഹ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ്-19 ലക്ഷണങ്ങള്‍ സ്ഥിരീകരിക്കുകയും, ആരോഗ്യ നില മോശമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് മരണം -ഇറാഖ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് പോസറ്റീവായ സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച ബഗ്ദാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവസ്ഥയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നുവെങ്കിലും ഞായാറാഴ്ച വീണ്ടും അദ്ദേഹത്തെ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയും മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. 56 വയസ്സായിരുന്നു.

1984ലെയും 1988ലെയും ഗള്‍ഫ് കപ്പില്‍ ഇറാഖിനെ വിജയത്തിലെത്തിച്ചത് അഹ്മദ് റാദിയായിരുന്നു. 1986ലെ മെക്‌സികോയില്‍ നടന്ന ലോക കപ്പില്‍ ബെല്‍ജിയത്തിനെതിരെ അഹ്മദ് റാദി സ്‌കോര്‍ നേടിയിരുന്നു. എന്നാല്‍ ഇറാഖ് 1-2ന് പരാജയപ്പെടുകയും മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയുമായിരുന്നു.

Related Articles